ഡല്‍ഹി: ഉപഭോക്തൃ ഉല്പന്നങ്ങളുടെ ഗുണനിലവാര പരിശോധന കര്‍ശനമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ചൈനീസ് ഉല്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രണം കൂടി ലക്ഷ്യമിട്ടാണ് തീരുമാനം. ഇത് സംബന്ധിച്ച് വിവിധ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി. ഇതിനുപുറമെ, ആഭ്യന്തര നിര്‍മ്മാതാക്കളുടെ ഉല്പന്നങ്ങളുടെ ഗുണനിലവാര പരിശോധയും കര്‍ശനമാക്കും. ഇതുമായി ബന്ധപ്പെട്ട പുതിയ ചട്ടം ഉടന്‍ പുറത്തിറങ്ങുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഇപ്പോള്‍ വിവിധ ഉല്പന്നങ്ങള്ക്കായി ഗുണനിലവാരം തെളിയിക്കാന്‍ 23000 ത്തോളം തരത്തിലുള്ള പരിശോധനകള്‍ ബൂറോ ഓഫ് സ്റ്റാന്റേര്‍ഡിന്റെ ചട്ടത്തിലുണ്ട്. പക്ഷേ ഇവയില്‍ മിക്കതും പ്രയോഗിക്കപ്പെട്ടിട്ടില്ലെന്ന് ഇന്റസ്ട്രിയല്‍ പോളിസി പ്രമോഷന് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഗുണനിലവാര പരിശോധ കര്‍ശനമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്തുവരികയാണെന്നും വകുപ്പ് മേധാവി രമേശ് അഭിഷേക് പറഞ്ഞു.
Discussion about this post