രാഹുലിന്റെ ട്വിറ്റര്‍ ആരാധകര്‍ കുത്തനേ കൂടിയ വാര്‍ത്തയെകുറിച്ച് പരിഹാസവുമായി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത് റഷ്യയിലോ കസാക്കിസ്ഥാനിലോ ഇന്തോനേഷ്യയിലോ ആണോ എന്നായിരുന്നു സ്മൃതിയുടെ പരിഹാസം
രാഹുലിന്റെ ട്വിറ്റര്‍ ആരാധകര്‍ കുത്തനെകൂടിയതിനെകുറിച്ചുള്ള ചര്‍ച്ചകളിലായിരുന്നു കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍മീഡിയ.രാഹുലിന്റെ ട്വീറ്റുകള്‍ക്ക് റീട്വീറ്റ് ചയ്യുന്നതില്‍ ഭൂരിഭാഗവും റഷ്യ, ഇന്തോനേഷ്യ, കസാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണെന്നും ഇതില്‍ ഭൂരിഭാഗവും വ്യാജ അക്കൗണ്ടുകളാണെന്നുമായിരുന്നു എഎന്‍ഐ റിപ്പോര്‍ട്ടുകള്‍. എഎന്‍ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തലിലാണ് സ്മൃതി ഇറാനി പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണം പത്ത് ലക്ഷം കടന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ ട്വീറ്റുകള്‍ക്ക് റീട്വീറ്റ് ചെയ്യുന്നതില്‍ 85 ശതമാനം അക്കൗണ്ടുകള്‍ക്കും ആയിരത്തില്‍ താഴെ ഫോളോവേഴ്സ് മാത്രമാണുള്ളതെന്നായിരുന്നു റിപ്പോര്‍ട്ട്
Discussion about this post