തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിതാ എസ് നായരുടെ കത്തില്‍ മന്ത്രിമാരുടേയും ജോസ് കെ. മാണിയുടെയും പേരുകള്‍.. യഥാര്‍ത്ഥ കത്തെന്ന് പറഞ്ഞ് സരിത ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാണിച്ച കത്തിലാണ് ജോസ് കെ മാണി അടക്കമുള്ളവരുടെ പേരുള്ളത്.
ഇന്നലെ ചാനലുകളിലൂടെ പുറത്തുവന്നത് തന്റെ കത്തല്ലെന്ന് സരിത അവകാശപ്പെട്ടിരുന്നു. ഇത് സ്ഥാപിക്കാനായിരുന്നു ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയതും. എന്നാല്‍ സരിത ഉയര്‍ത്തിക്കാട്ടിയ കത്തിന്റെ സൂം ചെയ്ത ചിത്രത്തില്‍ ജോസ് കെ. മാണി അടക്കമുള്ളവരുടെ പേര് വ്യക്തമാണ്. ജോസ് കെ. മാണി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കത്തിലെ ആരോപണം.
പീപ്പിള്‍ ചാനലാണ് കത്തിന്റെ സൂം ചെയ്ത ചിത്രം പുറത്തുവിട്ടത്. ജോസ് കെ. മാണിക്ക് പുറമെ ആര്യാടന് മുഹമ്മദ്, അടൂര്‍ പ്രകാശ്, കേന്ദ്രമന്ത്രിയായിരുന്ന കെ.സി വേണുഗോപാല്‍ എന്നിവരുടെ പേരുകളും വ്യക്തമാണ്.
2011 ജൂലൈയിലാണ് കെ.സി വേണുഗോപാല്‍ തന്നെ ഉപയോഗിച്ചത്. ആലപ്പുഴയിലെ രാജീവം എന്ന വീട്ടില്‍ വച്ചാണ് വേണുഗോപാല്‍ പീഡിപ്പിച്ചത്. മന്ത്രി എ.പി. അനില്‍ കുുമാര്‍, ചെങ്ങന്നൂര്‍ എം.എല്‍.എ പി.സി വിഷ്ണുനാഥ്, എറണാകുളം എം.എല്‍.എ ഹൈബി ഈഡന്, ബഷീറലി തങ്ങള്‍ എന്നിവര്‍ക്കെതിരെയും സരിതയുടെ കത്തില്‍ വെളിപ്പെടുത്തലുണ്ടെന്ന് കൈരള പീപ്പിള്‍ പുറത്ത് വിട്ട വാര്‍ത്തയില്‍ പറയുന്നു. പ്രമുഖ സിനിമാ താരത്തിനെതിരെയും കത്തില്‍ പരാമര്‍ശമുണ്ട്.
22 പേജുള്ള കത്തല്ല 30 പേജുള്ള കത്താണ് താന്‍ പത്തനംതിട്ട ജയിലില്‍ നിന്ന് എഴുതിയതെന്ന് സരിത വെളിപ്പെടുത്തിയിരുന്നു. കത്ത് മാധ്യമപ്രവര്‍ത്തകരെ ഉയര്‍ത്തിക്കാണിച്ചെങ്കിലും കത്ത് പുറത്തുവിടാന്‍ സരിത തയ്യാറായിരുന്നില്ല.
Discussion about this post