കോട്ടയം: മതപരിവര്‍ത്തനത്തിന് ഇരയായ വൈക്കം സ്വദേശിനി അഖിലയുടെ കേസുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ ലംഘനം നടന്നിട്ടില്ലെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നേരിട്ടെത്തി അഖിലയുടെ മൊഴി രേഖപ്പെടുത്താനുള്ള കമ്മീഷന്റെ ഉത്തരവ് നിലവില്‍ സ്വീകരിക്കാന്‍ നിര്‍വ്വാഹമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുടെ പരാതിയെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
അഖില മനുഷ്യാവകാശ ലംഘനത്തിന് ഇരയാകുന്നുവെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുട പരാതിയെത്തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന പൊലീസിന്റെ ഭാഗത്തു നിന്നോ അഖിലയുടെ അച്ഛന്‍ അശോകന്റെ ഭാഗത്തുനിന്നോ മനുഷ്യാവകാശ ലഘനം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
നേരിട്ടെത്തി അഖിലയുടെ മൊഴി രേഖടുത്താനുള്ള കമ്മീഷന്റെ ഉത്തരവ് നിലവില്‍ സ്വീകരിക്കാന്‍ നിര്‍വ്വാഹമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഡി നാരായണനോട് നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തിലും സുപ്രീം കോടതിയുടെ പരഗണനയില്‍ ഇരിക്കുന്ന കേസായതിനാലുമാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് സ്വീകരിക്കാനാകില്ലെന്ന് ജില്ലാ പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
Discussion about this post