കണ്ണൂർ: ആഗോള ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്നു സംശയിക്കുന്ന അഞ്ചുപേർ കണ്ണൂരില്‍ പിടിയിൽ. കണ്ണൂർ വളപട്ടണം, ചക്കരക്കൽ സ്വദേശികളായ യുവാക്കളെ വളപട്ടണം പൊലീസാണു കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്തവരെ കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദനെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നു. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തും.
2016 ഒക്ടോബറിൽ കണ്ണൂരിലെ കനകമലയിൽനിന്ന് ഐഎസ് ബന്ധമുള്ള അഞ്ചുപേരെ എൻഐഎ കസ്റ്റഡിയിൽ എടുത്തിരുന്നു. കണ്ണൂരിൽ പാനൂരിനു സമീപം പെരിങ്ങത്തൂർ കനകമലയിൽ രഹസ്യയോഗം ചേർന്ന അഞ്ചുപേരെയാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തത്. ഇവർ നൽകിയ വിവരമനുസരിച്ചു കോഴിക്കോട്ടെ കുറ്റ്യാടിയിൽനിന്നു മറ്റൊരാളെയും അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിൽനിന്ന് അപ്രത്യക്ഷരായ 21 യുവാക്കൾ ഐഎസിൽ ചേർന്നതിനു പിന്നാലെയാണ് കേരളത്തിലെ ഐഎസ് സ്വാധീനം തെളിഞ്ഞത്.
തുർക്കിയിൽ ജോലി ചെയ്യുകയായിരുന്ന യുവാക്കൾ കഴിഞ്ഞ ദിവസമാണു മടങ്ങിയെത്തിയത്.
Discussion about this post