ഗാന്ധിനഗര്‍: ബിജെപി എംഎല്‍എയെ ആക്രമിക്കുകയും ഓഫീസ് പ്രക്ഷോഭകര്‍ തകര്‍ക്കുകയും ചെയ്ത കേസില്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് പട്ടീദാര്‍ സമരനേതാവ് ഹാര്‍ദ്ദിക് പട്ടേല്‍. കേസില്‍ ഹാര്‍ദിക്കിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച പശ്ചാത്താലത്തിലാണ് ഹാര്‍ദിക്കിന്റെ പ്രതികരണം.
പോലീസിന് എന്നെ അറസ്റ്റ് ചെയ്യണമെന്നുണ്ടെങ്കില്‍ താന്‍ കീഴടങ്ങാം, എന്നാല്‍ ഇരുമ്പഴിക്കുള്ളില്‍ അടച്ചാലും താന്‍ പ്രക്ഷോഭം തുടരുമെന്ന് ഹാര്‍ദ്ദിക് എന്‍ഡിടിവിയോട് പ്രതികരിച്ചു.
2015-ല്‍ ഗുജറാത്തിലെ പട്ടീദാര്‍ സംവരണ പ്രക്ഷോഭകാലത്ത് ബി.ജെ.പി എം.എല്‍.എയുടെ ഓഫീസ് തകര്‍ത്ത കേസിലാണ് പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേലിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. വിശാല്‍ നഗറിലെ കോടതിയുടേതായിരുന്നു നടപടി. കേസില്‍ കോടതിയില്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് കോടതി ഹാര്‍ദ്ദികിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഹാര്‍ദ്ദിക് കോടതിയില്‍ ഹാജരായില്ല. ഇതേ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.
പട്ടീദാര്‍ അനാമത് ആന്ദോളന് സമിതി നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ലാല്‍ജി പട്ടേല്‍ ഉള്‍പ്പെടെയുള്ള മറ്റ് പട്ടീദാര്‍ നേതാക്കള്‍ക്കെതിരേയും വാറണ്ടുണ്ട്.
Discussion about this post