ലഖ്‌നൗ: താജ്മഹല്‍ ശുചീകരിച്ചുകൊണ്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആഗ്ര സന്ദര്‍ശനം. രാവിലെ ഖേരിയ വിമാനത്താവളത്തിലിറങ്ങിയ യോഗി 11 മണിയോടെ താജ്മഹലിലെത്തി. താജ്മഹലിന്റെ പടിഞ്ഞാറന്‍ കവാടവും പരിസരവും യോഗിയും, 500 ഓളം വരുന്ന ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് വൃത്തിയാക്കി.
രാവിലെ നംഗ്ല പൈമ ഗ്രാമവും റബ്ബര്‍ ചെക്ക് ഡാമും സന്ദര്‍ശിച്ചു. തുടര്‍ന്നാണ് അദ്ദേഹം താജ് മഹലില്‍ എത്തിയത്. 370 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും. ആഗ്ര കോട്ടയില്‍ നിന്നും താജ്മഹലിലേക്കുള്ള പ്രത്യേക പാത സഞ്ചാരികള്‍ക്കായി ഇന്നു തുറന്നു നല്‍കും. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് 14,000 പൊലീസുകാരെയാണ് നഗരത്തിലെമ്പാടുമായി വിന്യസിച്ചിരിക്കുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. താജ്മഹല്‍ സന്ദര്‍ശിക്കുന്ന യുപിയിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്.
Discussion about this post