ജോന്‍പുര്‍: താജ്മഹല്‍ ഇന്ത്യയുടെ രത്നമെന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക്. വീര്‍ബഹാദൂര്‍ സിംഗ് പൂര്‍വാഞ്ചല്‍ യൂണിവേഴ്സിറ്റിയിലെ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. 17-ാം നൂറ്റാണ്ടിലെ സ്മരകമായ താജ്മഹല്‍ ഇന്ത്യയുടെ പൈതൃകസ്വത്താണെന്നും ഗവര്‍ണര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സ്വച്ഛ്ഭാരതിന്റെ ഭാഗമായി താജ്മഹല്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹലിനെ ഇന്ത്യയുടെ രത്നക്കല്ലെന്നാണു വിശേഷിച്ചിപ്പിച്ചത്.
Discussion about this post