ഡല്‍ഹി: വൈക്കം സ്വദേശിനി അഖിലയെ സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. നവംബര്‍ 27 ന് മൂന്നുമണിക്ക് മുമ്പേ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
പ്രായപൂര്‍ത്തിയായതിനാല്‍ പെണ്‍കുട്ടിയുടെ അഭിപ്രായത്തിന് പ്രധാന്യം നല്‍കണമെന്നും കോടതി ചൂണ്ടിക്കാട്ടി. അഖിലയുടെ വിവാഹം റദ്ദ് ചെയ്ത ഹൈകോടതി വിധിക്കെതിരായി ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
അഖിലയെ ഹാജരാക്കാൻ പിതാവ് അശോകനോടാണ് കോടതി പറഞ്ഞിരിക്കുന്നത്. കേസിൽ അഖിലയുടെ നിലപാട് അറിഞ്ഞ ശേഷം പിതാവിന്‍റെയും എൻഐഎയുടെയും വാദം കേൾക്കാമെന്നും കോടതി ഉത്തരവിട്ടു.
അതേസമയം മതംമാറി വിവാഹിതയായ അഖിലയെ മനശാസ്ത്രപരമായി തട്ടിക്കൊണ്ടുപോവുകയാണ് ചെയ്തതെന്നാണ് എൻഐഎ സുപ്രീംകോടതിയെ അറിയിച്ചത്. കേസിന്‍റെ വാദം തുറന്ന കോടതിയിൽ കേൾക്കരുതെന്ന പിതാവ് അശോകന്‍റെ ഹർജിയും കോടതി തള്ളിക്കളഞ്ഞു.
ഷെഫിന്‍ ജഹാനെതിരായ എന്‍.ഐ.എ അന്വേഷണ റിപ്പോര്‍ട്ട് കോടതി പരിശോധിക്കുകയാണ്. ഷെഫിന്‍ ജഹാന് ഭീകര ബന്ധം ആരോപിച്ച് അഖിലയുടെ അച്ഛന്‍ അശേകന്‍ നല്‍കിയ ഹര്‍ജിയും പരിഗണനക്കെടുത്തേക്കും. ഷെഫിനെതിരായുള്ള അന്വേഷണത്തിന്റെ ആദ്യ റിപ്പോര്‍ട്ട് എന്‍.ഐ.എ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വിവാഹം റദ്ദ് ചെയ്യാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് പരിശോധിക്കുക.
ഹൈക്കോടതി നടപടി തെറ്റാണ് എന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷെഫിന്‍ ജഹാന്റെയും എന്‍. ഐ.എയുടെയും അഭിഭാഷകര്‍ തമ്മില്‍ നേരത്ത കേസ് പരിഗണിക്കവെ വാക്ക് തര്‍ക്കമുണ്ടായ സാഹചര്യത്തില്‍ വൈകാരികമായി വാദി ക്കതരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഐ.എസ് ബന്ധം ആരോപിച്ച് എന്‍.ഐ.എ ഒക്ടോബറില്‍ അറസ്റ്റ് ചെയ്ത മന്‍സി ബുറാഖുമായി ഷെഫിന്‍ ജഹാന് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അഖിലയുടെ അച്ഛന്‍ അശോകന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇരുവരും സാമൂഹ്യമാധ്യമങ്ങളില്‍ നടത്തിയ സംഭാഷണങ്ങളുടെ രേഖയും തെളിവായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതും ഇന്ന് കോടതിയുടെ പരിഗണനക്ക് വന്നേക്കും.
അതിനിടെ, ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന കോടതി ഉത്തരവ് അട്ടിമറിച്ചതിന് എന്‍.ഐ.എക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെടുന്ന അപേക്ഷയും ജീവന് ഭീഷണിയുണ്ടെന്ന അഖിലയുടെ വിഡിയോ പുറത്തുവന്ന പശ്ചാത്തലത്തില്‍ കോടതിയില്‍ ഹാജരാക്കി അഖിലക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന് ആവശ്യപ്പെടുന്ന അപേക്ഷയും ഷെഫിന്‍ ജഹാന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Discussion about this post