കോടതി എന്ത് പറഞ്ഞാലും സ്വീകരിക്കുമെന്ന് അഖിലയുടെ(ഫാദിയ) പിതാവ് അശോകന്‍.കോടതി ഉത്തരവ് അംഗീകരിക്കുന്നുവെന്ന് പോലിസ് ബന്തവസ്സിലാണ് അവള്‍ കഴിയുന്നത്. എവിടെ പോകാനും സ്വാതന്ത്ര്യമുണ്ട്. പോകണോ എന്ന് തീരുമാനിക്കുന്നത് അവളാണ്.തടവിലാണ് തുടങ്ങിയ വ്യാജപ്രചരണമാണ് നടക്കുന്നത്.
ഏത് മതത്തില്‍ ജീവിച്ചാലും പോയാലും മതാചാരം പിന്തുടര്‍ന്നാലും എനിക്ക് പ്രശ്‌നമല്ല, പക്ഷേ തീവ്രവാദിയുടെ കൂടെ വിടാന്‍ മനസ്സില്ല,ഇതുകൊണ്ടൊന്നും തന്റേ കേസ് തീരുന്നില്ല. ഷെഫിന്‍ ജഹാന്റെ തീവ്രവാദബന്ധം അന്വേഷിക്കാന്‍ കോടതി പറഞ്ഞത് കേട്ടില്ലേയെന്നും അശോകന്‍ ചോദിച്ചു.
അഖില(ഫാദിയ)യെ സുപ്രിം കോടതിയില്‍ ഹാജാക്കണമെന്ന ഉത്തരവിന് ശേഷം പ്രതികരിക്കുകയായിരുന്നു അശോകന്‍
Discussion about this post