ഗുജറാത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിക്കും.ഡിസംബറിലാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. സംസ്ഥാനത്ത് അന്‍പതോളം റാലികള്‍ നടത്താനാണ് ബിജെപിയുടെ പദ്ധതി. കോണ്‍ഗ്രസ്സിന്റെ പ്രചരണത്തിന് അടുത്ത ദിവസങ്ങളില്‍ തന്നെ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.ബിജെപിയും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല, എങ്കിലും തെരഞ്ഞെടുപ്പ് രംഗം സജീവമാണ്. മോദി തരംഗം തന്നെയാണ് ഗുജറാത്തില്‍ നില്നില്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2012തെരഞ്ഞെടുപ്പില്‍ ചെറുതും വലുതുമായ 175 റാലികള്‍ നടത്തിയ മോദി ഇക്കുറി 50 കൂറ്റന്‍ റാലികളാണ് നടത്തുന്നത്.
Discussion about this post