തിരുവനന്തപുരം: മതപരിവര്‍ത്തനത്തിന് വിധേയയായ വൈക്കം സ്വദേശിനി അഖില വീട്ടില്‍ സുരക്ഷിതയെന്നു പോലീസ് റിപ്പോര്‍ട്ട്. പിതാവ് ഉപദ്രവിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയം ജില്ല പോലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് വനിത കമീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
രണ്ട് വനിത പൊലീസുകാരുടെ നേരിട്ടുള്ള സംരക്ഷണയിലാണ് അഖില വീട്ടില്‍ കഴിയുന്നത്. പിതാവിന്റെയോ മറ്റുള്ളവരുടെയോ ഉപദ്രവം ഉണ്ടാകാത്ത വിധം സദാ പൊലീസ് സുരക്ഷയുണ്ട്. മയക്കിക്കിടത്താന്‍ മരുന്ന് നല്‍കുന്നില്ലെന്നും മുഹമ്മദ് റഫീഖ് വനിത കമീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അഖിലയുടെ ഒടുവിലത്തെ സ്ഥിതിഗതി ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ല പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്.
Discussion about this post