കോല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളും മുമ്പ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വലംകൈയുമായിരുന്ന മുകുള്‍ റോയി ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സാന്നിധ്യത്തിലാണ് മുകുള്‍ റോയി ബിജെപി അംഗത്വം സ്വീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നത് അഭിമാനമാണെന്നും ബിജെപി വര്‍ഗീയ കക്ഷിയല്ലെന്നും അംഗത്വം സ്വീകരിച്ചുകൊണ്ട് മുകുള്‍ റോയി പറഞ്ഞു.
സെപ്റ്റംബറിലാണ് മുകുള്‍ റോയി രാജി പ്രഖ്യാപിച്ചത്. ഇതേതുടര്‍ന്ന് മുകുള്‍ റോയിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി തൃണമൂല്‍ നേതൃത്വം അറിയിച്ചു.
Discussion about this post