പത്തനാപുരം യു.ഐ.ടി.സെന്റര്‍ കെട്ടിടത്തില്‍നിന്ന് വിവാദമാകുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കി ഞായറാഴ്ച കെട്ടിടം ഉദ്ഘാടനം നടക്കാനിരിക്കെയാണ് ആന്റണിയുടെ പേരുമാറ്റി കെ.ബി.ഗണേഷ്കുമാര് എം.എല്‍.എ.യുടെ പേര് എഴുതിച്ചേര്‍ത്തത്. ഇത്ിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്സ് രംഗത്തെത്തി.രണ്ടുപേരുടെയും പേരുകള്‍ ഉള്‍പ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ്സിനു വിയോജിപ്പില്ല. പകരം ആന്റണിയുടെ പേര് ഒഴിവാക്കിയത് നന്ദികേടാണെന്നും തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്നും കോണ്‍ഗ്രസ്സ് ആരോപിച്ചു.
ആന്റണി കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ എം.പി.ഫണ്ടില്‍നിന്നുള്ള തുകയാണ് കെട്ടിടനിര്‍മ്മാണത്തിന് ഉപയോഗിച്ചത്. 50 ലക്ഷം രൂപയായിരുന്നു അവുവദിച്ചത് ഉപയോഗിച്ചാണ് കെട്ടിടനിര്‍മാണം ആരംഭിച്ചത്. കെ.ബി.ഗണേഷ്കുമാറിന്റെ അഭ്യര്‍ഥനപ്രകാരമാണ് ഫണ്ട് അനുവദിച്ചത്. കെട്ടിടത്തിന്റെ ഒരുഭാഗം ഈ തുക ഉപയോഗിച്ച് നിര്‍മിച്ചശേഷം രണ്ടുവര്‍ഷം മുന്‍പ് ഉദ്ഘാടനവും നടത്തിയിരുന്നു. മുന്‍ഭാഗത്തായി എ.കെ.ആന്റണിയുടെ എം.പി.ഫണ്ടില്‍നിന്നുള്ള തുക ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടമെന്ന് എഴുതിവയ്ക്കുകയും ചെയ്തു. പിന്നീട് കെ.ബി.ഗണേഷ്കുമാറിന്റെ ആസ്തിവികസന ഫണ്ടില്‍നിന്നുള്ള ഒന്നരക്കോടി രൂപകൂടി ഉപയോഗിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്.
Discussion about this post