വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്‌സാസില്‍ പള്ളിയിലുണ്ടായ വെടിവെയ്പില്‍ 27 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. സതര്‍ലാന്‍ഡ് സ്പ്രിംഗ്‌സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ഞായറാഴ്ച പ്രാദേശിക സമയം 11.30 നാണ് വെടിവെയ്പുണ്ടായത്. പള്ളിയില്‍ കര്‍മ്മങ്ങള്‍ നടന്നുകൊണ്ടിരിക്കെയായിരുന്നു ആക്രമണം നടന്നത്.
കറുത്ത വസ്ത്രം ധരിച്ചെത്തിയ യുവാവാണ് ആക്രമണം നടത്തിയത്. പള്ളിയിലേക്ക് നടന്നു കയറിയ ഇയാള്‍ ആളുകള്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. 23 പേര്‍ പള്ളിക്കകത്തും രണ്ട് പേര്‍ പുറത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.
മരിച്ചവരില്‍ അഞ്ച് വയസ് മുതല്‍ 70 വയസ് വരെ പ്രായമുള്ളവരുണ്ട്. അക്രമിയും മരിച്ചതായാണ് വിവരം. ഡെവിന്‍ പി കെല്ല എന്ന 26 കാരനാണ് ഇതെന്ന് പിന്നീട് പൊലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Discussion about this post