കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി തലച്ചോര്‍ ഉപയോഗിക്കാറില്ലെന്ന് ബംഗാള്‍ മുഖൃമന്ത്രി മമതാ ബാനര്‍ജി.ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്ലിനെതിരെ കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ സംസാരിക്കവെയാണ് മമത വിവാദ പരാമര്‍ശം നടത്തിയത്.
മോദിയുടെ റേഡിയോ പ്രഭാഷണമായ മാന്‍ കി ബാത് ജനങ്ങളെ കബല്പ്പിക്കുകയാണെന്നും അല്ലാതെ മാന്‍ കി ബാതിന് യാതൊരു പ്രസക്തിയില്ലെന്നും മമത പറഞ്ഞു.മാന്‍ കി ബാത് എന്ന പരിപാടിയിലൂടെ നിരവധി തെറ്റായ സന്ദേശങ്ങളാണ് മോദി കൈമാറുന്നതെന്നും രാജ്യത്ത് മതസ്പര്‍ധയുണ്ടാക്കാനാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നതെന്നും മമത ആരോപിച്ചു.
ബലം പ്രയോഗിച്ചുളള ഭൂമിയേറ്റെടുക്കുന്നതിന് എതിരാണെന്നും ഒരിക്കലും സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്പില് തലകുനിക്കില്ലെന്നും ഞങ്ങളുടെ നിലപാടുമായി മുന്നോട്ട് പോകുമെന്നും മമത വൃക്തമാക്കി
തൃണമൂല്‍ പാര്‍ട്ടിയുടെ വരവ് ചിലവ് കണക്കുകള്‍ ആവശൃപ്പെട്ടവര്ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ചിലവഴിച്ച പണത്തിന്റെ കണക്കുകള്‍ പുറത്തുവിടാന്‍ തയ്യാറാകുമോ എന്നും മമത ചോദിച്ചു.
Discussion about this post