ലക്നൗ: മോഷണ കുറ്റം ആരോപിച്ച് അധ്യാപകന്റെ മര്‍ദ്ദനമേറ്റ മൂന്നാം ക്ലാസ്സുകാരന് മരിച്ചു. ലക്നൗവിലെ ബരാബാങ്കി റഹലമോ അക്കാദമി സ്കൂള്‍ വിദ്യാര്‍ത്ഥിയായ ശിവയാണ് മരിച്ചത്.ബാരബന്‍കി ഗ്രാമത്തിലെ ചാവിരാജിന്റെ മകനാണ് ശിവ.
പെന്‍സിലും റബ്ബറും മോഷ്ടിച്ച കുറ്റത്തിനാണ് അധ്യാപകന് കുട്ടിയെ മര്‍ദ്ദിച്ചത്.ബുധനാഴ്ച ക്ലാസില്‍ നിന്ന് മോഷണം പോയ പെന്‍സിലും റബ്ബറും ശിവയുടെ ബാഗില്‍ നിന്നും കണ്ടെത്തുകയിതിനെ തുടര്‍ന്ന് പ്രധാന അധ്യാപകന് ലളിത് വര്‍മ്മ ശിവയെ ഗുരുതരമായി മര്‍ദ്ദിച്ചതായാണ് ആരോപണം. മോഷണം നടന്നെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പ്രിന്‍സിപ്പല്‍ മൂന്നാം ക്ലാസിലെ എല്ലാ വിദ്യാര്‍ത്ഥികളുടെയും ബാഗുകള്‍ പരിശോധിക്കുന്നതിനിടയിലാണ് ശിവയുടെ ബാഗില്‍ നിന്നും പെന്‍സിലും റബ്ബറും കണ്ടെത്തിയത്. തുടര്‍ന്ന് അധ്യാപകന് ശിവയെ കഠിനമായി മര്‍ദ്ദിച്ചതായാണ് ആരോപണം.
വൈകുന്നേരം വീട്ടിലെത്തിയ കുട്ടി ശാരീരികാസ്വാസ്ഥ്യത പ്രകടിപ്പിക്കുകയും രക്തം ഛര്‍ദ്ദിക്കുകയും ചെയ്തതോടെ മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. വഴിയില്‍വെച്ച് തന്നെ മരിക്കുകയായിരുന്നു.
Discussion about this post