ഗുരുവായൂര്‍: പാര്‍ത്ഥസാരഥി ക്ഷേത്രം പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഇന്ന് തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍. വിവിധ ഹൈന്ദവ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
പത്രം, പാല് എന്നിവയുടെ വിതരണത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി പി.ജി. കണ്ണന്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരന്, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എ.പി. ഭരത് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Discussion about this post