തിരുവനന്തപുരം: ഭീകരസംഘടനയായ ഐഎസില്‍ ചേരാനായി സിറിയയിലേക്ക് പോയ തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയുടെ അമ്മയുമായി ദേശീയ വനിതാകമ്മീഷന് അധ്യക്ഷ രേഖ ശര്‍മ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസിലായിരുന്നു കൂടിക്കാഴ്ച.
നിമിഷയെ കാണാതായതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും വിശദീകരിച്ചു കൊണ്ടുള്ള പരാതി ബിന്ദു വനിതാ കമ്മീഷന് കൈമാറി. കഴിഞ്ഞ ഒന്നരവര്‍ഷമായി മകളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് അവര്‍ പരാതിയില്‍ പറയുന്നു.
താനൊരു പാര്‍ട്ടിയുടേയും മെബംര്ഷിപ്പ് എടുത്തിട്ടില്ലെന്നും തനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ടെന്നും കാണാതായ മകളേയും മരുമകനേയും പേരക്കുട്ടിയേയും ദൈവം തിരിച്ചു തരുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ഐഎസില്‍ പോയ മറ്റുള്ളവരുടെ രക്ഷകര്‍ത്താക്കള്‍ തുടക്കത്തില്‍ അന്വേഷണത്തില്‍ സഹകരിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ആരും ഇതില്‍ ഇടപെടുന്നില്ലെന്നും അവര്‍ പറയുന്നു.
അതിനിടെ തിരുവനന്തപുരത്തുള്ള ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ സംസ്ഥാന പോലീസ് മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. സുപ്രീംകോടതിയില്‍ പരിഗണനയിലുള്ള ഹാദിയ കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായാണ് രേഖാ ശര്‍മ്മ കേരളത്തിലെത്തിയിരിക്കുന്നത്.
Discussion about this post