കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന പരാതികള്‍ സംസ്ഥാന പോലിസ് മേധാവിയ്ക്ക് കൈമാറി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ. നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് പതിനൊന്നോളം പരാതികളണ് വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് ലഭിച്ചത്. പരാതികള്‍ ഡിജിപിക്ക് കൈമാറിയെന്ന് സന്ദര്‍ശന ശേഷം രേഖാ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുണ്ട്. തീവ്രവാദ ഗ്രൂപ്പുകളാണ് ഇതിന് പിന്നില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം മനുഷ്യക്കടത്തിന്റെ ഭാഗമാണെന്ന് കരുതുന്നുവെന്നും അവര്‍ പറഞ്ഞു.
വെക്കം സ്വദേശിനി അഖില(ഹാദിയ)യെ വീട്ടിലെത്തി രേഖ ശര്‍മ്മ സന്ദര്‍ശിച്ചിരുന്നു. ഹാദിയ സുരക്ഷിതയാണെന്നും സന്തോഷവതിയാണെന്നുമായിരുന്നു രേഖ ശര്‍മ്മ പ്രതികരിച്ചത്. കേരളത്തില്‍ നിര്‍ബന്ധിത പരിവര്‍ത്തനം നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയെ തള്ളി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്നായിരുന്നു എം സി ജോസഫൈന്‍ അഭിപ്രായപ്പെട്ടത്. വ്യത്യസ്ത നിലപാട് സ്വീകരിച്ച സംസ്ഥാന വനിതാ കമ്മീഷനെ രേഖ ശര്‍മ്മ വിമര്‍ശിക്കുകയും ചെയ്തു.
ഐഎസില്‍ ചേര്‍ന്നതായി കരുതപ്പെടുന്ന തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമയുടെ അമ്മയും രേഖ ശര്‍മ്മയെ കണ്ട് പരാതി നല്‍കിയിരുന്നു.
Discussion about this post