തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ നിന്ന് എഡിജിപി ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡിജിപിയായി പ്രമോഷന് നല്‍കിയത് നടപടിക്രമം മാത്രമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.ധനമന്ത്രി കെ.എം മാണി തന്നെ ബജറ്റ് അവതരിപ്പിക്കും. ഇക്കാര്യത്തില്‍ യാതൊരു മാറ്റവുമില്ല.
മന്ത്രി കെ.എം മാണിയെ പുറത്താക്കണമെന്ന വി.എസ് അച്യുതാനന്ദന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി. ബാര്‍ കോഴയാരോപണത്തിന് നാഥനുണ്ടെങ്കില്‍ പ്രതികരിക്കും. അന്വേഷണം നടക്കുന്ന സമയത്ത് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ല. ആരോപണങ്ങള്‍ കൊണ്ട് മനോവീര്യം തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.ഈ മാസം 28 ന് ചേരുന്ന യുഡിഎഫ് യോഗത്തിന് ശേഷം ആര്.ബാലകൃഷ്ണപിള്ളയുടെ കാര്യത്തിലുള്ള തീരുമാനം അറിയിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post