ഡല്‍ഹി: തൃശ്ശൂര്‍ പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെ്ത നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ കേസ് ഏറ്റെടുക്കുന്ന വിഷയത്തില്‍ സിബിഐ നിലപാട് ഇന്നറിയാം. തീരുമാനം ഇന്നറിയിക്കണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.
കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുളള കേരളത്തിന്റെ വിജ്ഞാപനം കിട്ടിയിട്ടില്ലെന്നാണ് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ സിബിഐ, കോടതിയെ അറിയിച്ചത്.
എന്നാല്‍, കഴിഞ്ഞ ജൂണ്‍ പതിനഞ്ചിന് വിജ്ഞാപനമിറക്കിയെന്നും രേഖാമൂലം ഇത് കേന്ദ്രത്തിനും, സിബിഐ അഭിഭാഷകനും കൈമാറിയിരുന്നുവെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.
ഇന്ന് തീരുമാനം അറിയിച്ചില്ലെങ്കില്‍ സിബിഐക്ക് അന്വേഷണം വിടണോ വേണ്ടയോ എന്ന കാര്യത്തില്‍ സ്വന്തം നിലയില്‍ ഉത്തരവിറക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
Discussion about this post