Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

സിപിഎം രക്തസാക്ഷി കേളോത്ത് പവിത്രന്റെ സഹോദരനും ബിജെപിയില്‍, ബിജെപിയുടെ തിരിച്ചടിയില്‍ നാണം കെട്ട് കണ്ണൂര്‍ സിപിഎം

by Brave India Desk
Nov 10, 2017, 01:54 pm IST
in Kerala
Share on FacebookTweetWhatsAppTelegram

സി.പി.ഐ.എം. രക്തസാക്ഷി കേളോത്ത് പവിത്രന്റെ സഹോദരന്‍ കേളോത്ത് ബാലന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. പവിത്രന്റെ രക്തസാക്ഷി ദിനാചരണം നടക്കുന്ന സമയത്ത് ബാലന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത് സിപിമ്മിന് വലിയ രഷ്ട്രീയ തിരിച്ചടിയായി. ദിവസങ്ങള്‍ക്ക് മുമ്പ് പൊയിലൂരിലെ പവിത്രന്‍ സ്മരക സതൂപം ചിലര്‍ തകര്‍ത്തിരുന്നു. ലോക്കല്‍ സമ്മേളനം നടക്കുന്നതിനിടെ നടന്ന പാര്‍ട്ടി മാറ്റം സിപിഎമ്മില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും. ബാലനൊപ്പം വിളക്കോട്ടൂരിലെ സുബീഷ്, വസന്ത എന്നിവരും ബി.ജെ.പി.യില്‍ ചേര്‍ന്നിട്ടുണ്ട്.

രക്തസാക്ഷി കുടുംബത്തില്‍ നിന്നുള്‍പ്പടെയുള്ള ഒരാള്‍ പാര്‍ട്ടി വിട്ടത് ബിജെപി വിരുദ്ധത കൈമുതലായുള്ള സിപിഎം കണ്ണൂര്‍ ഘടകത്തിന് വലിയ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കര്‍ഷകസംഘം കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമായ ഒ.കെ.വാസുവിന്റെ മകനടക്കം എട്ടുപേരാണ് കഴിഞ്ഞ ദിവസം ബി.ജെ.പി.യില്‍ ചേര്‍ന്നത്. മുന്‍ ബി.ജെ.പി നേതാവായ ഒ.കെ വാസു ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് സി.പി.ഐ.എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് വലിയ നേട്ടമായി സിപിഎം പ്രചരിപ്പിച്ചിരുന്നു. ഒ.കെ.വാസുവിന്റെ മകന്‍ ഒ.കെ.ശ്രീജിത്ത്, വാസു പരവന്റവിട, തെള്ളക്കണ്ടി നാണു, മനോജ് മത്തത്ത്, ബാബു വടക്കയില്‍ എന്നിവര്‍ വാസുവിനൊപ്പം ബി.ജെ.പി.യില്‍നിന്ന് രാജിവെച്ച് സി.പി.ഐ.എമ്മില്‍ ചേര്‍ന്നതായിരുന്നു. സ്ഥാനമാനങ്ങള്‍ നല്കി സന്തോഷിപ്പിച്ച് നിര്‍ത്തിയവരെല്ലാം തിരിച്ചുവരുമെന്നാണ് ബിജെപിയുടെ അവകാശവാദം. ഒ.കെ വാസുവിന്റെ ശരീരം സിപിഎമ്മിനൊപ്പമാണെങ്കിലും മനസ് ബിജെപിക്കൊപ്പമാണ് എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
ജനപക്ഷയാത്ര കണ്ണൂരില്‍ വലിയ രാഷ്ട്രീയ മാറ്റമുണ്ടാക്കുമെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു. ഇതിന് പിറകെ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയിലെത്തിയത് വലിയ നേട്ടമായി ബിജെപി ഉയര്‍ത്തികാട്ടുമെന്ന് ഉറപ്പാണ്. അക്രമ രാഷ്ട്രീയത്തിലൂടെ ഇതിനെല്ലാം മറുപടി പറയാന്‍ സിപിഎം ശ്രമിക്കുമെന്ന ആശങ്കയും അഴര്‍ പങ്കുവെക്കുന്നു.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

 

Tags: BJPcpm kerala
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies