ഡല്‍ഹി: ഫെബ്രുവരി അവസാനത്തോടു കൂടിയാണ് കത്ത് നല്കി രാഹുല്‍ അവധിയില്‍ പ്രവേശിച്ചത്.അവധിയില്‍ പ്രവേശിച്ചിട്ട് ആറാഴ്ച കഴിഞ്ഞിട്ടും രാഹുല്‍ ഗാന്ധി എവിടെയാണെന്ന കൃത്യമായ വിവരം കോണ്‍ഗ്രസ്സുകാര്‍ക്കില്ല. മോദി സര്‍ക്കാരിന്റെ ഭൂനിയമത്തെച്ചൊല്ലി പാര്‍ലമെന്റിലും പുറത്തും പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായപ്പോഴാണ് രാഹുല്‍ അവധി എടുത്തത്. ഇതോടെ പ്രതിഷേധത്തിന്റെ മൂര്‍ച്ച കുറയുകയും,തുടര്‍ന്ന് സോണിയ നേരിട്ടെത്തി സമരം നയിക്കുകയും ചെയ്തു.
നിരന്തരമുള്ള തോല്വികളില്് ഒളിച്ചോടുന്ന നായകന്റെ മുഖമാണ് ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയകളും രാഹുലിന് ചാര്‍ത്തിയത്. 44ക്കാരനായ ഈ അവിവാഹിത നേതാവ് കോണ്‍ഗ്രസ് തലപ്പത്തേക്ക് എത്തുമെന്നും അതിനുള്ള മാനസിക തയ്യാറെടുപ്പിനാണ് രാഹുല്‍ അവധിയെടുത്തതെന്നും വിശ്വസിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒന്നരമാസമായിട്ടും രാഹുലിനെ കണ്ടു പിടിക്കാനായിട്ടില്ല.
അതേ സമയം രാഹുല്‍ രാജ്യത്തിന്റെ പലസ്ഥലങ്ങളിലും താമസിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.പിന്നീട് കൊച്ചിയില്‍ ആയുര്‍വേദ ചികിത്സയിലാണെന്നും ,വാര്‍ത്തയുണ്ടായെങ്കിലും സ്ഥിരീകരണമില്ലായിരുന്നു. ഇതിനിടെ രാഹുലിനെ കണ്ടെത്തുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്ററുകള്‍ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെടുകയും പിന്നീട് സോണിയാ ഗാന്ധി നേരിട്ടെത്തിയാണ് മണ്ഡലത്തിലെ ജനങ്ങളെ സമാധാനിപ്പിച്ചത്
Discussion about this post