ഹൈദരാബാദ്: ഉറുദു തെലങ്കാനയുടെ രണ്ടാം ഔദ്യോഗികഭാഷയായി മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പ്രഖ്യാപിച്ചു. ദീര്‍ഘനാളത്തെ ആവശ്യമാണ് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്തെ മത്സര പരീക്ഷകള്‍ ഇനി ഉറുദുവിലും എഴുതാം.
കൂടാതെ ഉര്‍ദുവില്‍ ലഭിക്കുന്ന പരാതികള്‍ക്ക് ഉറുദുവില്‍ മറുപടി നല്‍കുന്നതിനുള്ള നടപടികളും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നടക്കുന്ന എല്ലാ മത്സര പരീക്ഷകളും ഉറുദുവിലും സംഘടിപ്പിക്കും. കഴിഞ്ഞ ദിവസം തെലങ്കാന നിയമസഭയിലാണ് ചന്ദ്രശേഖര റാവു ഇക്കാര്യം അറിയിച്ചത്. തീരുമാനത്തിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി രംഗത്തെത്തി. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുള്ള മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ നീക്കമാണി്തെന്ന് സ്വാമി ആരോപിച്ചു. ന്യൂനപക്ഷ പ്രീണനം നടത്തുന്ന റാവു സര്‍ക്കാരിനെ ഹിന്ദു വോട്ടര്‍മാര്‍ തൂത്തെറിയുമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.
Discussion about this post