കൊച്ചി: കൊച്ചിയിലെ അല്‍ഷിഫാ ഹോസ്പിറ്റല്‍ ഉടമ ഷാജഹാന് യൂസഫ് സാഹിബിനെ തിരുവിതാംകൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സിലില്‍ നിന്ന് പുറത്താക്കി. ഇയാളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കൗണ്‍സിലിന്റെ നടപടി.
വെള്ളിയാഴ്ച തിരുവനന്തപുരത്ത് വച്ച് നടന്ന കൗണ്‍സില്‍ യോഗത്തില്‍ ആണ് ഇയാളെ പുറത്താക്കാനുള്ള തീരുമാനം ഏകകണ്ഠമായി സ്വീകരിച്ചത്.
ഒരു സര്‍ട്ടിഫിക്കറ്റും സാഹിബിന് നല്‍കിയിട്ടില്ലെന്ന് എംസിഐ (Medical Council of India -MCI)അസിസ്റ്റന്റ് സെക്രട്ടറി രാജീവ് കുമാര്‍ യോഗത്തില്‍ വ്യക്തമാക്കി. ആ തീയതിയില്‍ തന്നെ പാലക്കാടുള്ള മറ്റൊരു വനിതാ ഡോക്ടര്‍ക്ക് അനുവദിച്ച സര്‍ട്ടിഫിക്കറ്റിന്റെ രജിസ്റ്റര്‍ നമ്പര്‍ ആണ് സാഹിബ് സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റിലുള്ളതെന്നും രാജീവ് കുമാര്‍ വ്യക്തമാക്കി.
Discussion about this post