ഡല്‍ഹി: നിയമ നടപടികള്‍ ദുരുപയോഗം ചെയ്യുന്നതിന് കേരള ആരോഗ്യ സര്‍വകലാശാല ഇരുപതിനായിരം രൂപ പിഴയടക്കണമെന്ന് സുപ്രിം കോടതി. അനാവശ്യമായി വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നതിന് സര്‍വകലാശാലയെ കോടതി വിമര്‍ശിച്ചു. നഴ്സിംഗ് കോളെജുകളുടെ അംഗീകാരം റദ്ദാക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് പിഴ ശിക്ഷ.
ആവശ്യത്തിന് രോഗികള്‍ ഇല്ലെന്ന കാരണം കാട്ടി ഗുരു എജ്യുക്കേഷന്‍ ട്രസ്റ്റ് കറുകച്ചാല്‍ നടത്തുന്ന മൂന്ന് നഴ്സിംഗ് കോളെജുകളില്‍ ബിഎസ്സി നഴ്സിംഗ് കോഴ്സിന്റെ അംഗീകാരം കേരള ആരോഗ്യസര്‍വകലാശാല റദ്ദാക്കിയിരുന്നു.
ഒരു ദിവസം നടത്തിയ മിന്നല്‍ പരിശോധനയില്‍ രോഗികള്‍ കുറവാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തില്‍ മാത്രം അംഗീകാരം റദ്ദാക്കാനാകില്ലെന്ന് കാട്ടി മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചു. വീണ്ടും പരിശോധന നടത്താനും കോളെജുകളിലെ മുന്‍ വര്‍ഷങ്ങളിലെ രേഖകള്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്.
Discussion about this post