ഭരണഘടനാ ശില്‍പ്പിയായ ബി.ആര്.അംബേദ്കര്‍ ഘര്‍ വാപ്സിയെ പിന്തുണച്ചിരുന്നതായി ആര്‍എസ്എസ്. പാക്കിസ്ഥാനിലും ചില പ്രവിശ്യകളായ ഹൈദരാബാദിലും മറ്റും പട്ടികവിഭാഗം ഹിന്ദുക്കളെ നിര്‍ബന്ധിപ്പിച്ചു മതംമാറ്റിയപ്പോള്‍ അതിനെതിരെ അംബേദ്കര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇവരെ തിരികെ കൊണ്ടുവരണമെന്ന് അംബേദ്കര്‍ പറഞ്ഞതായി ആര്‍എസ്എസ് വാരികയായ ഓര്‍ഗനൈസറിന്റെ എഡിറ്ററായ പ്രഫുല്ല കേട്കര്‍ ചൂണ്ടിക്കാട്ടി.
അടുത്ത ചൊവ്വാഴ്ച അംബേദ്കറിന്റെ 125ാം ജന്മദിനാഘോഷമാണ്. ഇതിനോട് അനുബന്ധിച്ച് ഓര്‍ഗനൈസറും പഞ്ചജന്യയും 200 പേജ് വീതമുള്ള ബമ്പര്‍ പതിപ്പുകളായ കലക്ടേഴ്സ് ഇഷ്യു പുറത്തിറക്കും. അംബേദ്കറെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ പതിപ്പുകളാകും ഇവ.
ഗാന്ധിജിയുടെ മരണത്തിനു ശേഷം അദ്ദേഹത്തിനു വാക്കു നല്കിയതുപോലെ ഹിന്ദു മതവുമായി ചേര്‍ന്നു നില്ക്കുന്ന ബുദ്ധമതത്തിലേക്കാണ് അംബേദ്കര്‍ ചേര്‍ന്നത്. അദ്ദേഹം ഒരു ദലിത് നേതാവ് മാത്രമല്ലെന്നും ദേശീയ നേതാവാണെന്നും കേട്കര്‍ പറഞ്ഞു.
Discussion about this post