അമ്പലവയല്‍:വയനാട് അമ്പലവയലില്‍ പ്രായപൂര്‍ത്തിയാകാത്ത ഏഴ് ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി.
പോലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നു.പരാതി നല്‍കിയതിനെ തുടര്‍ന്ന് പെണ്‍ക്കുട്ടിയെ വീണ്ടും മദ്യം നല്കി ക്രൂരമായി പീഡിപ്പിച്ചുവെന്ന്്്് റിപ്പോര്‍ട്ടിലുണ്ട്്.
എഴ്,എട്ട്,ഒമ്പത് ക്ലാസ്സുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് പീഡനത്തിനിരയായിട്ടുളളത്. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന വിവരങ്ങളാണ് പെണ്‍കുട്ടികളും രക്ഷിതാക്കളും വെളിപ്പെടുത്തുന്നത്.
കൂലിവേല കഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തുന്ന രക്ഷിതാക്കള്‍ കുട്ടികളെ കാട്ടിനുളളിലോ,റബ്ബര്‍ തോട്ടത്തിലോ,ഒഴിഞ്ഞ വീടുകളിലോ മദ്യലഹരിയില്‍ പൂര്‍ണ നഗ്നരായാണ് കണ്ടെത്താറുളളത്.സ്ഥലത്തെ പ്രമുഖരും,പ്രദേശിക ഗുണ്ടകളുമാണ് പീഡനത്തിന് പിന്നിലെന്ന് പറയപ്പെടുന്നു.
സംഭവത്തില്‍ അടിയന്തിര അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. മാനന്തവാടി ഡിവൈഎസ്പി സ്ഥലം സന്ദര്‍ശിക്കും. എല്ലാ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ചെന്നിത്തല അറിയിച്ചു.
Discussion about this post