മനില : ആസിയാന്‍ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ലോക നേതാക്കളും ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ എത്തിയിട്ടുണ്ട്. .
ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങളും ദക്ഷിണ ചൈനാക്കടലിലെ ചൈനീസ് ഇടപെടലുമുള്‍പ്പെടെ തെക്കുകിഴക്കേഷ്യ നേരിടുന്ന സുരക്ഷാ വെല്ലുവിളികളാകും പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.
സമ്മേളനത്തിനിടെ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടേര്‍ട്ടുമായും,യു എസ് പ്രസിഡന്റ് ട്രമ്പുമായും മോദി ചര്‍ച്ച നടത്തിയേക്കും.
ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.ഇരു സമ്മേളനങ്ങളിലും പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസം ഫിലിപ്പീന്‍സിലുണ്ടാകും
Discussion about this post