ഡല്‍ഹി: ദുബായിലുള്ള പാക് ബാലന് ചികിത്സയ്ക്കായി ഇന്ത്യയിലെത്താന്‍ വിസ അനുവദിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സഹായം വാഗ്ദാനം ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ വിസ അനുവദിച്ച മന്ത്രിക്ക് നന്ദി പറഞ്ഞ് പാക് യുവാവും രംഗത്തെത്തി.
Received visas within 24 hours @SushmaSwaraj Ma'm I cannot express my gratitude to you and @cgidubai especially Mr. Binod kumar for their special treatment. God bless you always.
— Touqeer Ali (@TouqeerAli85) November 13, 2017
സുഷമ സ്വരാജ് എന്ന നേതാവിന്റെ സഹായം ഇത്തവണ ലഭിച്ചത് യുഎഇയില്‍ താമസിക്കുന്ന പാക് പൗരനും കുടുംബത്തിനുമാണ്.
ഹൃദയത്തിന് അപൂര്‍വ രോഗം ബാധിച്ച പാക് ബാലന് ചികിത്സയ്ക്കായി ഇന്ത്യയിലെത്താന്‍ വിസ ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് പിതാവ് തൗഖില്‍ അലി സുഷമ സ്വരാജിനോട് ട്വിറ്ററിലൂടെ സഹായം അഭ്യര്‍ഥിച്ചു. ആശങ്കപ്പെടാനില്ലെന്നും താങ്കളുടെ കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയയ്ക്കായി വിസ അനുവദിക്കാന്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഷമ മറുപടിയും നല്‍കി.
Pls do not worry. I have asked @cgidubai to grant visa for the open heart surgery of your child in India. pic.twitter.com/UgLFtPLtIV https://t.co/49kIcBXx9b
— Sushma Swaraj (@SushmaSwaraj) November 12, 2017
ശനിയാഴ്ചയാണ് തൗഖില്‍ സുഷമയോട് ട്വിറ്ററില്‍ അഭ്യര്‍ഥന നടത്തിയത്. ഞായറാഴ്ച രാവിലെ തന്നെ അദ്ദേഹത്തിന് ആശ്വാസം നല്‍കുന്ന മറുപടിയുമായി സുഷമ സ്വരാജ് എത്തി. ‘മാഡം, ഞങ്ങളുടെ മകന് സിസിടിജിഎ എന്ന അപൂര്‍വമായ ഹൃദ്‌രോഗമാണ്. ഹൃദയം തുറന്നുള്ള ഓപ്പറേഷനാണ് വേണ്ടത്. പാകിസ്ഥാനില്‍ ഇത്തരം സര്‍ജറി മുന്‍പ് നടത്തിയിട്ടില്ല. യുഎഇയില്‍ ചികില്‍സ ഉണ്ടെങ്കിലും ഇന്ത്യയിലാണ് ഇതിനുള്ള വിദഗ്ദര്‍ ഉള്ളത്. ഇന്ത്യയുടെ സഹായം ആവശ്യമുണ്ട്. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി സെപ്റ്റംബര്‍ 18ന് വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്’ ഇങ്ങനെയാണ് കുഞ്ഞിന്റെ പിതാവ് തൗഖില്‍ ട്വിറ്ററില്‍ സുഷമയോട് അഭ്യര്‍ഥിച്ചത്.
Discussion about this post