തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിഷയത്തില്‍ ആരോപണവിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ പരിഹാസം. വിഴുപ്പ് അലക്കുന്നതുവരെ ചുമന്നല്ലേ പറ്റൂ എന്നാണ് സുധാകരന്‍ പരിഹസിച്ചത്.
ഭൂമി കൈയേറ്റ വിഷയത്തില്‍ മന്ത്രി സ്ഥാനം രാജിവെക്കാന്‍ തോമസ് ചാണ്ടി മടികാണിക്കുന്ന സാഹചര്യത്തിലാണ് സുധാകരന്‍ ഇങ്ങനെ പറഞ്ഞത്.
വിഴുപ്പ് വഴിയില്‍ കളയാന്‍ പറ്റുമോ, അലക്കുന്നതു വരെ ചുമക്കാനല്ലേ പറ്റൂ എന്നായിരുന്നു പരിഹാസം. എന്നെയോ മുഖ്യമന്ത്രിയേയോ നിങ്ങള്‍ക്ക് നാറുന്നുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം ചോദിച്ചു.
Discussion about this post