ഡല്‍ഹി: രാജ്യത്ത് മൊബൈല്‍ റോമിംങ് നിരക്കുകള്‍ കുറയ്ക്കാന്‍ തീരുമാനം. ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) ആണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ദേശീയ റോമിങ്ങിനാണ് നിരക്കുകള്‍ കുറയുക.
റോമിങ്ങിലാകുമ്പോഴുള്ള ഔട്ട് ഗോയിങ് ലോക്കല്‍ കോളുകള്‍ക്ക് മിനിറ്റിന് ഒരു രൂപയില്‍ നിന്ന് 80 പൈസയായാണ് കുറച്ചിരിക്കുന്നത്. റോമിങ്ങില്‍ ഔട്ട് ഗോയിങ് എസ്.ടി.ഡി. കോളുകള്‍ക്ക് ഇനിമുതല്‍ പരമാവധി മിനിറ്റിന് 1.15 രൂപയേ ഈടാക്കാന്‍ പാടുള്ളൂ. നിലവില്‍ ഇത് 1.50 രൂപയാണ്.
റോമിങ് വേളയിലുള്ള ഇന്‍കമിങ് കോളുകളുടെ നിരക്ക് മിനിറ്റിന് 75 പൈസയില്‍ നിന്ന് 45 പൈസയായി കുറച്ചിട്ടുണ്ട്. ലോക്കല്‍ എസ്.എം.എസ്സിന് ഒരു രൂപയില്‍ നിന്ന് 25 പൈസയാക്കി. എസ്.ടി.ഡി. മെസേജുകള്‍ക്ക് 1.50 രൂപയില്‍ നിന്ന് 38 പൈസയായും കുറച്ചിട്ടുണ്ട്.
Discussion about this post