തിരുവനന്തപുരം: എന്‍സിപി നേതാവ് തോമസ് ചാണ്ടിയെ ഗതാഗതമന്ത്രിയായി അവരോധിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തിയ അതേ ട്വീറ്റുമായി എഴുത്തുകാരന് എന്‍എസ് മാധവന്. ഈ ദിവസം അന്നേ എഴുതപ്പെട്ടതാണെന്ന് പറഞ്ഞാണ് പഴയ ട്വീറ്റ് വീണ്ടും പോസ്റ്റ് ചെയ്തിരിക്കുന്നത്.
വിദേശത്ത് ശിക്ഷിക്കപ്പെട്ട ഒരാള്‍ ഗതാഗതമന്ത്രിയാവുന്നത് അധാര്‍മ്മികമാണെന്നാണ് അന്നത്തെ പോസ്റ്റില്‍ എന്‍എസ് മാധവന് പറയുന്നത്. കുവൈറ്റിലെ ഇന്ത്യക്കാരെ പറ്റിക്കുകയും അതിന് ശിക്ഷയനുഭവിക്കുകയും ചെയ്ത ഒരാള്‍ മന്ത്രിയാകുന്നത് അധാര്‍മികമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
കുവൈറ്റിലെ ഇന്ത്യന്‍ സ്കൂളില്‍ നിന്ന് പണം തട്ടിയ കേസില്‍ കുവൈറ്റ് കോടതി തോമസ് ചാണ്ടിക്ക് എട്ട് വര്‍ഷം തടവുശിക്ഷ വിധിച്ച ഗള്‍ഫ്ന്യൂസ് വാര്‍ത്തയുടെ ലിങ്ക് കൂടി ഷെയര്‍ ചെയ്തുകൊണ്ടാണ് അന്ന് എന്‍എസ് മാധവന് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇലക്ഷന് നിയമം വിദേശത്ത് ശിക്ഷിക്കപ്പെട്ടവരെപ്പറ്റി നിശ്ശബ്ദമാണ്. നൈതികത അങ്ങനെ അല്ല. തോമസ് ചാണ്ടിയുടെ നിയമനം പുന:പരിശോധിക്കണമെന്നുമായിരുന്നു എന്‍എസ് മാധവന് പറഞ്ഞത്.
https://twitter.com/NSMlive/status/930706024520089601
Discussion about this post