ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് രാജി ആവശ്യപ്പെടാന്‍ മടി ആയിരുന്നെന്ന് തോമസ് ചാണ്ടി. ഹൈക്കോടതി ജഡ്ജിക്ക് തോന്നിയ അപകാതകളാണ് തന്റെ രാജിക്ക് കാരണമെന്ന് തോമസ് ചാണ്ടി പറഞ്ഞു. ആലപ്പുഴ ജില്ലാകളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒരുപാട് തെറ്റുകളുണ്ട്. ധൃതിപിടിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കൊണ്ടാണ് തെറ്റുകള്‍ വന്നത്. ക്ഷമിക്കാന്‍ പറ്റാത്ത തെറ്റുകളാണ് ഉണ്ടായിരിക്കുന്നത്. ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും. നാളെ തന്നെ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും തോമസ് ചാണ്ടി ആലപ്പുഴയിലെ തന്റെ വീട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സുപ്രീംകോടതി പരാമര്‍ശങ്ങള്‍ നീക്കം ചെയ്താല്‍ താന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസ്ഥാനം ഏറ്റെടുക്കും. ഇതിനിടയില്‍ എന്‍സിപിയിലെ മറ്റൊരു എംഎല്‍എയായ എ.കെ.ശശീന്ദ്രന് കുറ്റവിമുക്തനായാല്‍ മന്ത്രി സ്ഥാനംവിട്ടുകൊടുക്കുമെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.
മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തന്നോട് മാറി നില്ക്കാന് പറയാന്‍ മടിയായിരുന്നു. താനാണ് അങ്ങോട്ട് ചോദിച്ചത്. മാറി നില്ക്കട്ടെയെന്ന്. തുടര്‍ന്ന് മുഖ്യമന്ത്രി ഇതിന് അനുവാദം നല്‍കുകയും എന്‍സിപിക്ക് മന്ത്രി സ്ഥാനം ഒഴിച്ചിടാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തെന്ന് തോമസ് ചാണ്ടി വ്യക്തമാക്കി.
ബിസിനസില്‍ ഒരുപാട് നഷ്ടങ്ങള്‍ സഹിച്ചാണ് താന്‍ ഇവിടെ മന്ത്രിസ്ഥാനം ഏറ്റെടുത്ത് പ്രവര്‍ത്തിച്ചിരുന്നത്. സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായാല്‍ ഈ നഷ്ടങ്ങള്‍ സഹിച്ച് വീണ്ടും മന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു ദിവസം മുമ്പ് പോലും എന്‍സിപിയും എല്‍ഡിഎഫും രാജിയെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ലായിരുന്നു. ഹൈക്കോടതിയുടെ പരാമര്‍ശം മാത്രമാണ് ഇപ്പോള്‍ രാജിക്ക് കാരണം. കരുവേലിപ്പാടത്ത് തന്റെ പേരില്‍ ഒരു സെന്റ് സ്ഥലം പോലും ഇല്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.
അതേസമയം കളക്ടറുടെ റിപ്പോര്‍ട്ടിലെ തെറ്റുകളെന്താണെന്ന് പറയാന്‍ അദ്ദേഹം തയ്യാറായില്ല. ജനങ്ങള്‍ക്ക് ഇത് മനസ്സിലാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post