ഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മലിനീകരണത്തിന്റെ തോത് കുറയ്ക്കാനായി പുതിയ മാര്‍ഗവുമായി കേന്ദ്ര സര്‍ക്കാര്‍. 2018 ഏപ്രില്‍ 1 മുതല്‍ ബിഎസ് 6 നിലവാരത്തിലുള്ള ഇന്ധന പദ്ധതി ആരംഭിക്കാനാണ് നീക്കം. 2020 ഓടെ ബിഎസ് 6 ഇന്ധം ഡല്‍ഹിയില്‍ ആവിഷ്കരിക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെയാണ് പദ്ധതി വേഗം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതിനായി ബിഎസ് 6 ഇന്ധനം ഉത്പാദിപ്പിക്കുന്ന എണ്ണ കമ്പനികളുമായി കേന്ദ്രം ചര്‍ച്ച ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ ചില ബുദ്ധിമുട്ടുകളുണ്ടെന്നുള്ള അഭിപ്രായം ഉയര്‍ന്നു വരുന്നുണ്ട്. ബിഎസ് 6 നിലവാരത്തിലുള്ള ഇന്ധനം നല്‍കുന്നതിനായി റിഫൈനറികളുടെ നിലവാരം ഉയര്‍ത്തേണ്ടതുണ്ട്. ഇതിനായി ഏകദേശം 60,000 കോടി ചെലവ് വരുമെന്നാണ് പ്രതിക്ഷീക്കുന്നത്. ഇപ്പോള്‍ ബിഎസ് 4 നിരവാരത്തിലുള്ള ഇന്ധങ്ങളാണ് ഉപയോഗിക്കുന്നത്. ബിഎസ് 5 ലേയ്ക്ക് പോകാതെ ബിഎസ് 6 നിലവാരത്തിലുള്ള ഇന്ധനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനുള്ള തുടക്കമാണ് ഡല്‍ഹിയില്‍.
ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം ദിനംപ്രതി രൂക്ഷമാകുകയാണ്. മലനീകരണ നിരക്ക് സുരക്ഷ ലെവലില്‍ നിന്ന് ഏറെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. കേന്ദ്ര മലനീകരണം ബോര്‍ഡില്‍ എയര്‍ ക്വളിറ്റി ഇന്‍ഡക്സ് പ്രകരം കഴിഞ്ഞ ശനിയാഴ്ച 403 ആയിരുന്നു മലിനീകരണ തോത്. മലിനീകരണ തോത് ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ തുടരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ വഴിയരുകില്‍ മാലിന്യം കത്തിക്കുന്നതും കര്‍ശനമായി വിലക്കിയിട്ടുണ്ട്.
അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു പ്രകാരം ജനങ്ങളോട് വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നും സ്കൂളുകള്‍ അടച്ചിടണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്കൂളുകള്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. എന്നാല്‍ ഒരാഴ്ചയായി പൂട്ടിയിട്ടിരുന്ന സ്കൂളുകള്‍ കഴിഞ്ഞ ദിവസം തുറന്നിരുന്നു. അധ്യാപകരും വിദ്യാര്‍ഥികളും മാസ്ക്ക് ധരിച്ചാണ് സ്കൂളുകളിലെത്തുന്നത്. മഴ പെയ്താല്‍ ഇപ്പോഴത്തെ സാഹചര്യത്തിന് മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്താല്‍. ഡല്‍ഹിയില്‍ രണ്ടു ദിവസത്തിനകം ചെറിയതോതില്‍ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. പുകപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തോടൊപ്പം ഈര്‍പ്പം നിറഞ്ഞ കാലവസ്ഥ കൂടിയായപ്പോഴാണ് സ്ഥിതി അതീവ ഗുരുതരമായത്.
ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തില്‍ ഒറ്റഇരട്ട അക്ക വാഹനം നിയന്ത്രണം വീണ്ടും പ്രാബല്യത്തില്‍ കൊണ്ടു വരാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നവംബര്‍ 13 മുതല്‍ 17 വരെ വാഹന നിയന്ത്രണം ഏര്‍പ്പെടുത്താനാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. വാഹനനിയന്ത്രണത്തിവ്‍ നിന്ന് സ്ത്രീകള്‍ക്കും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഇരുചക്രയാത്രക്കാര്‍ക്കും നിയന്ത്രണത്തില്‍ ഇളവ് കൊണ്ടു വരാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.
ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാരിനെ ദേശീയ ഹരിത ട്രൈബ്യൂണല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഒരു വര്‍ഷത്തെ സമയം ലഭിച്ചിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നാണ് ട്രൈബ്യൂണലിന്റെ വിമര്‍ശനം. വിഷയത്തില്‍ സര്‍ക്കാര്‍ നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിച്ചതെന്നും ട്രൈബ്യൂണല്‍ പറഞ്ഞു. സംസ്ഥാനത്തെ സംബന്ധിച്ച് ഇത് ഏറ്റവും പ്രധാനപ്പെട്ട വിഷയമാണെന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.
Discussion about this post