ഡല്‍ഹി: തിരുവനന്തപുരം എംപിശശി തരൂരിന് ഡല്‍ഹിയില്‍ നിന്ന് ഒരു വിവാഹാഭ്യാര്‍ഥന. ‘ശശി തരൂര്‍ മാരി മീ’ എന്ന ചോദ്യം ഒരു വെളുത്ത ചാര്‍ട്ടില്‍ എഴുതിയെത്തിയത് ഒരു യുവാവാണ്. എല്‍ ജി ബി ടി ക്യുസമൂഹം ഡല്‍ഹിയില്‍ സംഘടിപ്പിച്ച പത്താമത് ക്വയര്‍ പ്രൈഡ് മാര്‍ച്ചിലാണ് തരൂരിന് വിവാഹാഭ്യര്‍ഥനയുമായി യുവാവെത്തിയത്.
‘ശശി തരൂര്‍ മാരി മീ’ എന്ന പോസ്റ്ററും പിടിച്ച് നില്ക്കുന്ന യുവാവിന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. വിവാഹാഭ്യര്ഥനയോടുള്ള തരൂരിന്റെ മറുപടിയും സൈബര്‍ പൗരന്മാര്ക്ക് നന്നേ ഇഷ്ടപ്പെട്ടു.
https://www.instagram.com/p/BbaFQVDFDNe/
വിവാഹാഭ്യര്‍ത്ഥനയ്ക്ക് ശശി തരൂര്‍ നല്കിയ മറുപടിയും വൈറലാവുകയാണ്. തിരുവനന്തപുരത്ത് വോട്ടറായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാണെങ്കില്‍ കൂടുതല്‍ നന്നായേനെ എന്ന് അര്‍ഥത്തില്‍ തമാശരൂപേണയാണ് തരൂരിന്റെ മറുപടി.
Haha! Now if they were only registered to vote in Thiruvananthapuram, it would be even better! https://t.co/kGzj3T1mf9
— Shashi Tharoor (@ShashiTharoor) November 13, 2017
Discussion about this post