തിരുവനന്തപുരം: മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനിന്ന സി.പി.ഐയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. സി.പി.ഐയുടെ നിലപാട് ശത്രുക്കളെ സഹായിക്കുന്നതാണെന്ന് കോടിയേരി പറഞ്ഞു. സി.പി.ഐയുടേത് അപക്വമായ നടപടിയാണെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്വന്തം ശ്രമം കൊണ്ടാണ് തോമസ് ചാണ്ടി രാജിവച്ചതെന്ന് വരുത്തി തീര്‍ക്കാനാണ് സി.പി.ഐ ശ്രമിച്ചത്. സി.പി.ഐയ്ക്ക് എന്തെങ്കിലും പറയാനുണ്ടായിരുന്നെങ്കില്‍ അത് മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാമായിരുന്നു. അല്ലാതെ മുന്നണി മര്യാദ ലംഘിക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കരുതായിരുന്നെന്നും കോടിയേരി പറഞ്ഞു.
Discussion about this post