ജറുസലേം: ഇറാനെതിരെ സൗദി അറേബ്യയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഇസ്രായേല്‍ സൈനിക മേധാവി ലഫ്.ജനറല്‍ ഗാഡി ഐസെന്‍കോട്ട്. മധ്യേഷ്യയില്‍ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇറാന്റെ ശ്രമത്തിന് തടയിടാന്‍ സൗദി അറേബ്യയുമായി സഹകരിക്കാന്‍ തയ്യാറാണ്. ഇറാനെ നേരിടുന്നതിന് അറബ് രാജ്യങ്ങള്‍ക്ക് അനുഭവങ്ങളും രഹസ്യാന്വേഷണ വിവരങ്ങളും കൈമാറാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഗാഡി ഐസെന്‍കോട്ട് പറഞ്ഞു.
സൗദിക്ക് ആവശ്യമെങ്കില്‍ ഞങ്ങള്‍ വിവരങ്ങള്‍ നല്‍കും. ഇരു രാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ നിരവധി പൊതുതാല്പര്യങ്ങളുണ്ട്. അതേസമയം സൗദിയുമായി നിലവില്‍ നയതന്ത്ര ബന്ധങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു.
അടുത്തിടെ തങ്ങളെ ലക്ഷ്യമാക്കിയുള്ള ഹൂതി ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്ന് സൗദി അറേബ്യ ആരോപിച്ചിരുന്നു. ഇറാന്‍സൗദി ബന്ധം വഷളായതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇസ്രായേല്‍ സൈനിക മേധാവിയുടെ പ്രസ്താവന.
ലെബനന് പ്രധാനമന്ത്രി സാദ് ഹരീരിയുടെ രാജി പ്രഖ്യാപനത്തിന് പിന്നിലും ഇറാന്‍സൗദി തര്‍ക്കമായിരുന്നു. ഹൂതിവിമതരേയും ഹിസ്ബുല്ലയേയും ഉപയോഗിച്ച് ഇറാന് തങ്ങളോട് യുദ്ധ പ്രഖ്യാപനം നടത്തുകയാണെന്നായിരുന്നു സൗദിയുടെ ആരോപണം.
Discussion about this post