അഗര്‍ത്തല: സിപിഎം ഭരണത്തിലുള്ള ത്രിപുരയില്‍ ഒരു മാധ്യമപ്രവര്‍ത്തകനെ കൂടി കൊലപ്പെടുത്തി. രണ്ടുമാസത്തിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനാണ് സുധീപ് ദത്ത ഭൗമിക്. ബംഗാളി പത്രമായ സ്യന്ദന്‍ പത്രികയുടെയും ടിവി ചാനല്‍ ന്യൂസ് വംഗ്വാദിന്റെയും ലേഖകനായിരുന്നു.
അഗര്‍ത്തലയില്‍ നിന്ന് 20 കിലോ മീറ്ററടുത്ത് ആര്‍കെ നഗറില്‍ ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിലെ ഓഫീസറുടെ അംഗരക്ഷകനാണ് വെടിവെച്ചത്.
ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിന്റെ രണ്ടാം കമാന്‍ഡന്റിനെ മുന്‍കൂട്ടി അനുമതി വാങ്ങി കാണാന്‍ പോയതാണെന്ന് സ്യന്ദന്‍ പത്രിക എഡിറ്റര്‍ സുബാല്‍ ഡേ പറഞ്ഞു. എന്നാല്‍, ഓഫീസറെ കാണാന്‍ ചെന്ന ഭൗമിക്കിനെ അംഗരക്ഷകന്‍ തപന്‍ ദബ്ബാര്‍മ തടഞ്ഞു. തര്‍ക്കത്തിനിടെ അംഗരംക്ഷകന്‍ വെടിവെക്കുകയും അവിടെത്തന്നെ ഭൗമിക് മരിക്കുകയുമായിരുന്നു. അംഗരക്ഷകനെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.
സെപ്തംബര്‍ 20-ന് ത്രിപുരയില്‍ ശന്തനു ഭൗമിക് എന്ന പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. സിപിഎമ്മിന്റെ വനവാസി വിഭാഗ സംഘടനയായ ത്രിപുര രജീര്‍ ഉപജാതി ഗണമുക്തി പരിഷത്തും പീപ്പിള്‍സ് ഫ്രണ്ടും തമ്മിലുള്ള സംഘര്‍ഷത്തിനിടെ ശന്തനു ഭൗമിക്കി (28) നെ കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post