ആലപ്പുഴ: ആഡംബരക്കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച സംഭവത്തില്‍ നടന് ഫഹദ് ഫാസില്‍ 17.68 ലക്ഷം രൂപ നികുതി അടച്ചു. മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ആലപ്പുഴ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ദൂതന് മുഖേനയാണ് ഇന്നലെ നികുതി അടച്ചത്. 95 ലക്ഷം രൂപയായിരുന്നു ഫഹദ് ഫാസില്‍ വാങ്ങിയ വാഹനത്തിന്റെ വില.
പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത (പി വൈ 05-9899) ബെന്‍സ് കാര്‍ കേരള രജിസ്ട്രേഷനിലേക്ക് മാറ്റാന്‍ ഫഹദിന് ആര്‍ടിഒ ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.
നികുതിവെട്ടിച്ച് മറ്റ് സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളും നിരത്തിലിറക്കാതെ വീടുകളില്‍ സൂക്ഷിക്കുന്ന ഇതര സംസ്ഥാനരജിസ്ട്രേഷനിലുള്ള വാഹനങ്ങളും ക്രൈംബ്രാഞ്ചുമായി സഹകരിച്ച് അന്വേഷണം നടത്തി കണ്ടെത്തുമെന്ന് ആലപ്പുഴ ആര്‍ടി ഷിബു കെ ഇട്ടി പറഞ്ഞു.
Discussion about this post