വിദര്‍ഭ: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്ക 205 റണ്‍സിന് പുറത്തായി. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ദിമുത് കരുണരത്നെ (51), ക്യാപ്റ്റന്‍ ദിനേശ് ചന്‍ഡിമാല്‍ (57) എന്നിവര്‍ക്ക് മാത്രമേ ലങ്കന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായുള്ളൂ.ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒന്നിന് 11 റണ്‍സ് എന്ന നിലയിലാണ്. വിജയ് (2), പൂജാര (2) എന്നിവരാണ് ക്രീസില്‍.
നാല് വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്, മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ഇഷാന്ത് ശര്‍മ, ജഡേജ എന്നിവരാണ് ലങ്കയെ തകര്‍ത്തത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ഓപ്പണര്‍ ലോകേഷ് രാഹുലിന്റെ (7) വിക്കറ്റ് നഷ്ടമായി.
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച സന്ദര്‍ശകര്‍ക്ക് മികച്ച കൂട്ടുകെട്ടുകളൊന്നും ഉണ്ടാക്കാന്‍ സാധിച്ചില്ല. നാലാം വിക്കറ്റില്‍ കരുണരത്നെയും ചന്‍ഡിമാലും ചേര്‍ത്ത 62 റണ്‍സാണ് ഉയര്‍ന്ന കൂട്ടുകെട്ട്. നിര്‍ണായക ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ മേധാവിത്വം കളയാതെ നിലനിര്‍ത്തി. മറ്റൊരു കൂട്ടുകെട്ടിലും അര്‍ദ്ധ സെഞ്ച്വറി തികയ്ക്കാന്‍ ലങ്കയ്ക്ക് സാധിച്ചില്ല.
Discussion about this post