ഏഷ്യാനെറ്റ് ജീവനക്കാര്‍ പൂവാറിലെ റിസോര്‍ട്ടില്‍ താമസിക്കുന്നത് എന്ന പേരില്‍ പ്രചരിച്ച ചിത്രങ്ങള്‍ വ്യാജമാണെന്ന വിശദീകരണവുമായി ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാര്‍. കയ്യേറ്റമുണ്ടെന്ന് ആരോപണുയര്‍ന്ന പുവ്വാറിലെ റിസോര്‍ട്ടില്‍ ഏഷ്യാനെറഅര് ന്യൂസ് സംഘത്തിന്റെ സൗജന്യങ്ങള്‍ ആസ്വദിക്കല്‍ എന്നിങ്ങനെ സിപിഎം സൈബര്‍ പേജുകളില്‍ വ്യാപകമായി പ്രചരണം നടന്നിരുന്നു. ഫോട്ടോ സഹിതമുള്ള ഈ പ്രചരണം അടിസ്ഥാന രഹിതമാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അവതാരകന് വിനു വി ജോണ്‍ പറയുന്നത്.
‘ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ഷിക യോഗം തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ പൂവാറിലെ എസ്റ്റുവറി ഐലന്‍ഡിലാണ് നടന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ മറ്റേതോ റിസോര്ട്ടിലേതാണ്. ഞങ്ങള്‍ക്ക് എന്തെങ്കിലും മറയ്ക്കാനുണ്ടായിരുന്നെങ്കില്‍ ആ ചിത്രം സഹപ്രവര്‍ത്തകര്‍ പോസ്റ്റ് ചെയ്യില്ലായിരുന്നു. ഞങ്ങള്‍ അവിടെ യാതൊരു സൗജന്യവും നേടിയിട്ടില്ല’ – വിനു കുറിക്കുന്നു.
Clarification:The annual meet of Asianet News was held on Mon&Tue at Estuary Island, Poovar. The picture spreading on social media is of some other resort. My colleagues wouldn't have posted pictures of that meeting, if we had anything to hide. We enjoyed no freebie there!
— VINU V JOHN (@vinuvjohn) November 23, 2017
തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ വാര്‍ത്തകള്‍ നിരന്തരം നല്‍കുകയും അതിന്റെ സമ്മര്‍ദ്ദത്തില്‍ മന്ത്രി രാജിവെയ്ക്കേണ്ടിയും വന്ന സാഹചര്യം ഉണ്ടായതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ജീവനക്കാര്‍ റിസോര്‍ട്ടില്‍ സൗജന്യങ്ങള്‍ പറ്റുന്നു എന്ന തരത്തില്‍ കുറിപ്പുകളുമായി ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. തോമസ് ചാണ്ടിക്കെതിരെ നിരന്തരം വാര്‍ത്തകള്‍ ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് എന്തുകൊണ്ട് പൂവാര്‍ റിസോര്‍ട്ടിലെ കൈയേറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ചോദിക്കുന്ന ഇടതു അണികള്‍ സ്ഥാപനം മനപൂര്‍വമായി തോമസ് ചാണ്ടിയെ ടാര്‍ഗറ്റ് ചെയ്യുകയായിരുന്നു എന്ന ആരോപണവും ഉയര്‍ത്തുന്നുണ്ട്.
Discussion about this post