ഗുണ്ടൂര്‍: അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ കേരളത്തിന് ചരിത്ര വിജയം. നാഗാലാന്‍ഡിനെതിരെ ആദ്യ പന്തില്‍ വിജയം സ്വന്തമാക്കിയാണ് കേരള വനിതകള്‍ ചരിത്രമെഴുതിയത്. ഗുണ്ടൂരില്‍ നടന്ന സൂപ്പര്‍ ലീഗ് ഗ്രൂപ്പ് ബി മത്സരത്തിലായിരുന്നു കേരളത്തിന്റെ തകര്‍പ്പന്‍ പ്രകടനം.
17 ഓവറില്‍ രണ്ടു റണ്‍സിന് നാഗാലാന്‍ഡിനെ പുറത്താക്കി കേരള ബൗളര്‍മാര്‍ എറിഞ്ഞു തകര്‍ത്തു. നാല് വിക്കറ്റ് വീഴ്ത്തിയ മിന്നു മണി കേരളത്തിനായി തകര്‍പ്പന്‍ പ്രകടനം നടത്തി. ഓപ്പണര്‍ മേനകയാണ് നാഗാലാന്‍ഡിന്റെ ഏകറണ് നേടിയത്. മറ്റൊന്ന് എക്സ്ട്രാ റണ്ണായിരുന്നു.
മൂന്നു റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കേരളം നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേക്ക് പായിച്ച് പത്ത് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ഓപ്പണര്‍ അന്‍സു രാജുവാണ് ആദ്യ പന്ത് ബൗണ്ടറിയിലേക്കു പായിച്ചത്.
Discussion about this post