ലക്നൗ: ഉത്തര്‍പ്രദേശിലെ മിഷനറി സ്കൂളില്‍ ഹിജാബിന് വിലക്ക്. ലാണ് ഹിജാബ് ധരിച്ചെത്തിയ മുസ്ലീം വിദ്യാര്‍ത്ഥിനിയെ വിലക്കിയത്. ഇവിടെ പഠിക്കണെമെങ്കില്‍ ഹിജാബ് അഴിക്കണമെന്നും അല്ലെങ്കില്‍ ഏതെങ്കിലും മുസ്ലീം സ്കൂളുകളില്‍ പഠിക്കണമെന്നും അധ്യാപിക പറഞ്ഞതായി പരാതി.
ആനന്ദ ഭവന് സ്കൂളിലെ പ്രിന്‍സിപ്പല്‍ അര്‍ച്ചന തോമസാണ് നാളെ മുതല്‍ സ്കൂളില്‍ പഠിക്കണമെങ്കില്‍ ഹിജാബ് ധരിക്കാതെ ക്ലാസിലിരിക്കണമെന്ന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് സ്കൂള്‍ അഡ്മിനിസ്ട്രേഷന് മാതാപിതാക്കള്‍ക്ക് നോട്ടീസ് അയക്കുകയായിരുന്നു. ഇവിടെ പഠിക്കണമെങ്കില്‍ ഇവിടുത്തെ ഡ്രസ്സ് കോഡ് നിര്‍ബന്ധമാണെന്നും അതല്ലെങ്കില്‍ ഏതെങ്കിലും ഇസ്ലാമിക സ്കൂലില് പഠിച്ചോളാനും കത്തില്‍ പറയുന്നു.
അടുത്ത ദിവസവും വിദ്യാര്‍ത്ഥിനി ഹിജാബ് ധരിച്ച് ക്ലാസിലെത്തി. തുടര്‍ന്ന് നിര്‍ബന്ധിച്ച് പ്രിന്‍സിപ്പല്‍ ഹിജാബ് അഴിപ്പിക്കുകയായിരുന്നു. സിഖ് വംശജര്‍ക്ക് ടര്ബന് ധരിക്കാമെങ്കില്‍ മുസ്ലീം കുട്ടികള്‍ക്ക് എന്തുകൊണ്ട് ഹിജാബ് ധരിക്കാന്‍ ശാധിക്കുന്നില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് ചോദിച്ചു. പെണ്‍കുട്ടികള്‍ തല മറക്കണമെന്നത് മതം അനുശാസിക്കുന്നതാണ്. ഇതിന് പെര്മിഷന് വേണമെന്ന് പ്രിന്‍സിപ്പലിനോട് നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഒക്ടോബറിലെ മീറ്റിങ്ങിനു ശേഷം പറയാം എന്നായിരുന്നു പ്രിന്‍സിപ്പലിന്റെ മറുപടി. പിന്നീട് അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് മുഹമ്മദ് റാസ റിസ്വി പറഞ്ഞു.
ഇതിനു വേണ്ടി ജില്ലാ മജിസ്ട്രേറ്റിനെ സമീപിച്ചപ്പോഴും സഹായിക്കാന്‍ തയ്യാറായില്ല. ഉപ മുഖ്യമന്ത്രി, കേന്ദ്ര ന്യൂനപക്ഷ വികസ മന്ത്രി, എച്ച്ആര്‍ഡി മിനിസ്റ്റ്, ന്യൂനപക്ഷ കമ്മീഷന്, ബേസിക് ശിക്ഷ അധികാരി, മനുഷ്യാവകാശ കമ്മീഷന് എന്നിവര്‍ക്കെല്ലാം സഹായം ആവശ്യപ്പെട്ട കത്തെഴുതിയിരുന്നു. എന്നാല്‍ അധ്വാനങ്ങളെല്ലാം പാഴായിപ്പോകുകയായിരുന്നുവെന്ന് മുഹമ്മദ് റാസ റിസ്വി പറയുന്നു. എന്നാല്‍ സ്കൂളിലെ പ്രോസ്പെക്ടസില്‍ റൂള്‍സ് ആന്റ് റെഗുലേഷന്‍സ് എല്ലാം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അത് പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മറ്റേതെങ്കിലും സ്കൂളില്‍ വിദ്യാര്‍ത്ഥിനിക്ക് പഠിക്കാമെന്നാണ് പ്രിന്‍സിപ്പല്‍ അര്‍ച്ചന തോമസിന്റെ വാദം.
Discussion about this post