അഖിലയെ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുമെന്ന് പൊലിസ്. വൈക്കം ഡിവൈഎസ്പി കെ സുഭാഷ് ഇക്കാര്യം സ്ഥിരീകരിച്ചത്. എപ്പോള്‍ കൊണ്ടുപോകുമെന്ന കാര്യം വ്യക്തമാക്കാനാകില്ല. അഖില കേസ് വരുന്ന 27ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസിന്റെ തീരുമാനം.
27ന് ഉച്ചക്ക് ശേഷം 3 മണിക്കാണ് അഖില കോടതിയില്‍ നേരിട്ട് ഹാജരാകുന്നത്. അഖിലയുടെ ഭാഗം കേള്‍ക്കുന്നത് അടച്ചിട്ട കോടതിയിലാകണമെന്ന അച്ഛന്‍ അശോകന്റെ ആവശ്യം കോടതി നിരാകരിച്ചിരുന്നു.
ഇതിനിടെ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി സുപ്രീംകോടതിയില്‍ പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സീല്‍വെച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ ഗൗരവമായ അന്വേഷണം ആവശ്യമാണെന്നാണ് എന്‍.ഐ.എയുടെ അഭിപ്രായം. കേസില്‍ എന്‍.ഐ.എ നടത്തുന്ന അന്വേഷണം കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഷെഫിന്‍ ജഹാന്‍ ഹര്‍ജി നല്‍കിയിരുന്നു. കോടതി അലക്ഷ്യ ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിച്ചേക്കും.
Discussion about this post