കൊച്ചി: നടിയെ ആക്രമിച്ച കേസ് മാധ്യമങ്ങള്‍ പൊതുചര്ച്ചയാക്കുന്നതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി പൊലീസ്. കേസില്‍ ദിലീപിനെതിരായി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സി.ആര്.പി.സി 327(3) പ്രകാരമാകും അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കുക.
കേസിലെ സാക്ഷികളുടെ പേരുകള്‍ ചര്‍ച്ച ചെയ്യുന്നത് അവര്‍ സ്വാധീനിക്കപ്പെടാന്‍ കാരണമാകുമെന്നാണ് പൊലീസ് പറയുന്നത്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും അത് സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ മാധ്യമങ്ങളില്‍ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ വരുന്നത് വിലക്കണമെന്നും പൊലീസ് ആവശ്യപ്പെടും.
കോടതി സ്വീകരിക്കും മുമ്പ് കുറ്റപത്രം മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്നാണ് ഈ നടപടി.
Discussion about this post