തിരുവനന്തപുരം: സംസ്ഥാനത്ത് എം.ആര് വാക്സിന് കുത്തിവെപ്പ് നല്‍കുന്നതിനുള്ള സമയപരിധി നീട്ടി. ഡിസംബര്‍ ഒന്ന് വരെയാണ് സമയം നീട്ടിയത്. ഇത് മൂന്നാം തവണയാണ് പ്രതിരോധ കുത്തിവെപ്പിനുള്ള സമയപരിധി നീട്ടുന്നത്.
ഒമ്പത് മാസം മുതല്‍ 15 വയസ് വരെയുള്ള 76 ലക്ഷം കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 61 ലക്ഷം കുട്ടികള്‍ക്ക് മാത്രമാണ് ഇതുവരെ കുത്തിവെപ്പ് നല്കാനായിട്ടുള്ളത്. സര്‍ക്കാര്‍ ലക്ഷ്യം വെച്ചതിന്റെ 83 ശതമാനം മാത്രമാണ് ഇത്. ഈ സാഹചര്യത്തിലാണ് പ്രതിരോധ കുത്തിവെപ്പിനുള്ള സമയം ദീര്‍ഘിപ്പിച്ചിരിക്കുന്നത്.
Discussion about this post