ജോഹന്നാസ്ബര്‍ഗ്: റാറ്റില്വ് ഹോങ്വാന് എന്ന രണ്ട് വയസ്സുകാരനാണ് ഈ കൊച്ചുമിടുക്കന്. അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പോലും പ്രായമാവാത്ത ഈ മിടുക്കന് ലാപ്പ്ടോപ്പില്‍ നിന്നും പാട്ടുകള്‍ തിരഞ്ഞെടുത്ത് ഡി.ജെ. ചെയ്യുന്ന വീഡിയോ വയറലായിരിക്കുകയാണ്. ഒരുവയസ്സുള്ളപ്പോള്‍ തന്നെ ഡി.ജെ.ഏ.ജെ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുമായിരുന്നു എന്ന് പിതാവ് പറഞ്ഞു.
ഇതിനിടെ കുരുന്ന് ഡെജെയ്ക്കെതിരെ ചിലര്‍ രംഗത്തെത്തി. തുമ്പിയെ കല്ലെടുപ്പിക്കുന്ന രീതിയാണ് ഹോങ്വാനെ കൊണ്ട് പിതാവ് ചെയ്യുന്നത് എന്നാണ് ചിലരുടെ വാദം.
എന്തൊക്കെ പറഞ്ഞാലും റാറ്റില്വ് ഹോങ്വാന് എന്ന രണ്ട് വയസുകാരന് ഇരുപത്തി അയ്യായിരത്തിലേറെ ആരാധകരാണ് ഫേസ് ബുക്കിലുള്ളത്.
Discussion about this post