ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ജമ്മു കശ്മീരിനെ പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് ഒഴിവാക്കല്‍ ദേശീയ തലത്തില്‍ ഗോവധനിരോധനം എന്നി വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ പാര്‍ട്ടി ദേശീയ നിര്‍വ്വാഹക സമിതി പ്രത്യേക യോഗം ചേരണമെന്ന് മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്ത്. ഇതിനായി പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്നും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് അയച്ച കത്തില്‍ സ്വാമി ആവശ്യപ്പെടുന്നു.
കത്തിന്റെ പകര്‍പ്പ് പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയംഗങ്ങള്‍ക്കും സ്വാമി നല്‍കിയിട്ടുണ്ട്.
കേന്ദ്ര മന്ത്രിസഭയുടെ ശിപാര്‍ശയില്‍ പ്രത്യേക വിജ്ഞാപനത്തിലൂടെ 370ാം വകുപ്പ് റദ്ദാക്കാന്‍ കഴിയുമെന്നും സ്വാമി കത്തില്‍ പറയുന്നു. ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരണത്തിനു വിരാട് ഹിന്ദുസ്ഥാന്‍ സംഗമത്തിനു സ്വാമി രൂപം നല്‍കിയിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ മുസ്ലിംകളും ഹിന്ദുക്കളും ധാരണയിലെത്തണമെന്നും സ്വാമി ആവശ്യപ്പെട്ടു.
Discussion about this post